ശ്രീലങ്കയില്‍ നടന്ന നിതാഹാസ് ത്രിരാഷ്്ട്ര ട്രോഫിക്കിടെ ക്രിക്കറ്റിലെ ചില സുവര്‍ണ്ണനിമിഷങ്ങള്‍ പിറന്നിരുന്നു. ആതിഥേയരായ ലങ്കയെ തോല്‍പ്പിച്ച് ബംഗ്ലാദേശ് ഫൈനല്‍ വരെ എത്തിയതും, അവസാന മത്സരത്തില്‍ സിക്‌സര്‍ പറത്തി ദിനേശ് കാര്‍ത്തിക് ഇന്ത്യക്ക് കപ്പ് സമ്മാനിച്ചതുമൊക്കെ ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് കളിയിലെ മാന്യത വിട്ടുള്ള പ്രവര്‍ത്തനങ്ങളാണ്.